KOYILANDY DIARY

The Perfect News Portal

വലിയമല പട്ടികജാതി കോളനി കുടിവെള്ള പദ്ധതി ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവ്വഹിച്ചു

കൊയിലാണ്ടി: മൂടാടി പട്ടികജാതി വികസന വകുപ്പിൻ്റെ അംബേദ്കർ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മൂടാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 6 ലെ വലിയമല പട്ടികജാതി കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ വീഡിയൊ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. കോവിഡ്- 19  പ്രോട്ടോക്കോൾ പാലിച്ച് മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ചായിരുന്നു പരിപാടി.  62 ലക്ഷം രൂപ അടങ്കൽ വരുന്ന ഈ പ്രവൃത്തിയുടെ പൂർത്തീകരണം പലവിധ കാരണങ്ങളാൽ നീണ്ടു പോയിരുന്നു.
83 കുടുംബങ്ങൾക്ക് വ്യക്തിഗത വാട്ടർ കണക്ഷനുകൾ നൽകിയാണ്  ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. ഇതോടെ കോളനിയിലെ കുടിവെള്ളക്ഷാമത്തിന് പൂർണ്ണ പരിഹാരമായിരിക്കുകയാണ്.  കെ ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ പട്ടേരി, വൈസ് പ്രസിഡണ്ട് ജീവാനന്ദൻ മാസ്റ്റർ, വാർഡ് അംഗം രജനി, മുകുന്ദൻ, ശ്രീകുമാർ, പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *