KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പOനോപകരണ കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പ്രീ-പ്രൈമറി ഉൾപ്പെടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകരുടെ നേതൃത്വത്തിൽ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലെത്തിയാണ് അധ്യാപകർ പഠനോപകരണ കിറ്റ് വിതരണം ചെയ്തത്.

 
വാർഡ് മെമ്പർ വി.വി.സുരേഷ് തനു കൃഷ്ണയ്ക്ക് കിറ്റ് കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, മീനാക്ഷി എം. നായർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *