KOYILANDY DIARY

The Perfect News Portal

വനിതാ ദിനം ആചരിച്ചു

 കൊയിലാണ്ടി: എ.എം.എ.ഐ വനിതാ കമ്മിറ്റി, ആയുഷ് പി.എച്ച്.സി, നഗരസഭ എന്നിവര്‍ ചേര്‍ന്ന് വനിതാ ദിനം ആചരിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി. കവിത ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി വനിതാ കമ്മിറ്റി ചെയര്‍പേഴ്‌സൺ ഡോ. ടി.അഞ്ജു അധ്യക്ഷത വഹിച്ചു.

ഡി.പി.എം, എന്‍.എ.എം. ഡോ. ജി.എസ്.സുഗേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.കെ. ഭാസ്‌കരന്‍, വനിതാ കമ്മിറ്റി ജില്ലാ ചെയര്‍പേഴ്‌സന്‍ ഡോ. റോഷ്‌ന സുരേഷ്, ആയുഷ് പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. അഫ്‌നിദ, എ.എം.എ.ഐ ജോ. സെക്രട്ടറി ഡോ.സുബിന്‍ നാഗത്ത്, പി.ആര്‍.ഒ. ജിഷ (എന്‍.എച്ച്.എം), ഡോ. സ്‌നേഹ ദില്‍ജ, എച്ച്.ഐ. സുരേഷ് എന്നിവര്‍ സംസാരിച്ചു. ഡോ. അഫ്‌നിദ, ഡോ. ഹെന്ന കുഞ്ഞബ്ദുള്ള, ഡോ. സൂര്യ, ഡോ. ആര്‍. അമൃത, ഡോ. അഖില്‍ എസ്.കുമാര്‍ എന്നിവര്‍ ആരോഗ്യ ബോധവത്കരണ ക്ലാസ്സുകള്‍ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *