KOYILANDY DIARY

The Perfect News Portal

വനിതകള്‍ക്ക് കരകൗശല മേഖലയില്‍ തൊഴില്‍ പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്റെ എംപ്ലോയ്മെന്റ് ജനറേഷൻ ഇൻ. ട്രെഡീഷണൽ സെക്ടർ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് കരകൗശല മേഖലയില്‍ സുരഭി മുഖേനെ നടപ്പിലാക്കുന്ന ട്രെയിനിംങ്ങിന്റെ ഉൽഘാടനം കൊയിലാണ്ടിയിൽ കേരള സ്റ്റേറ്റ് ഹാന്റി ക്രാഫ്റ്റ് അപ്പക്‌സ് സൊസൈറ്റി പ്രസിഡന്റ് അഹമ്മദ് കണ്ണ് നിർവ്വഹിച്ചു. സംഘം പ്രസിഡണ്ട്. രാമദാസ് തൈക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ഡെപ്പൂട്ടി രജിസ്ട്രാർ ബൽരാജ്, സുരഭി സെക്രട്ടറി പ്രദീപൻ, മാനേജർ ബാലചന്ദ്രൻ ,എം ശ്രീനിവാസൻ, എം.കെ കുഞ്ഞിരാമൻ, സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *