KOYILANDY DIARY

The Perfect News Portal

വനം കൊള്ളയിൽ പ്രതിഷേധിച്ച് BJP ധർണ്ണ

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടന്ന വനം കൊള്ളയിൽ പ്രതിഷേധിച്ച് BJP യുടെ നേതൃത്വത്തിൽ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന്റെ മുന്നിൽ ധർണ്ണ നടത്തി. BJP സംസ്ഥാന കൗൺസിൽ അംഗം അഡ്വ: വി.സത്യൻ ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ കേരളത്തിലെ സാംസ്കാരിക നായകൻമാരും, പ്രകൃതി സ്നേഹികളും എന്തുകൊണ്ടാണ് പ്രതികരിക്കാത്ത്. ആമസോൺ കാടിന് തീ പിടിച്ചപ്പോൾ ഡൽഹിയിൽ പോയി ധർണ്ണ നടത്തിയ Dyfi നേതാക്കൾ കേരളത്തിലെ മരം കൊള്ളയിൽ കുറ്റകരമായ നിശബ്ദത പാലിക്കുകയാണ്. മരം കൊള്ള കേസ് കേരളത്തിന് പുറത്തുള്ള അന്വേഷണ ഏജൻസിയെ ഏൽപ്പിക്കണമെന്നും അഡ്വ. സത്യൻ പറഞ്ഞു. പരിപാടിയിൽ കെ.വി. സുരേഷ്, എ.പി. രാമചന്ദ്രൻ, വി.കെ.മുകുന്ദൻ, മാധവൻ ഒ. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *