KOYILANDY DIARY

The Perfect News Portal

വട്ടോളി ബസാറിൽ എ.ബി.സി. സെൻ്ററിൻ്റെ നിർമാണം ആരംഭിച്ചു

ബാലുശ്ശേരി: ജില്ലാപഞ്ചായത്ത് അനുവദിച്ച 65 ലക്ഷം രൂപ ഉപയോഗിച്ച് വട്ടോളി ബസാറിൽ താലൂക്ക് എ.ബി.സി. സെൻ്ററിൻ്റെ നിർമാണം ആരംഭിച്ചു. വട്ടോളി ബസാർ മൃഗാശുപത്രി പരിസരത്താണ് അത്യന്താധുനിക സംവിധാനത്തോടെ എ.ബി.സി. സെൻ്റർ ആരംഭിക്കുന്നത്. താമരശ്ശേരി താലൂക്കിലെ തെരുവുനായ്ക്കളെ സെൻററിൽ എത്തിച്ച് വന്ധ്യംകരിക്കാനുള്ള സംവിധാനമാണ് ഈ കേന്ദ്രത്തിൽ ഒരുക്കുന്നത്.

എ.ബി.സി. സെൻ്ററിനോട് ചേർന്ന് ഓപ്പറേഷൻ തിയേറ്ററും സജ്ജീകരിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന തിയേറ്ററാണ് ഒരുക്കുന്നത്. അതോടൊപ്പം ആശുപത്രിയിൽ മൃഗങ്ങളെ കിടത്തി ചികിത്സിക്കാനും ഏർപ്പാടുണ്ടാകും. ഒരു കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. എ.ബി.സി. സെൻ്ററിൻ്റെ നടത്തിപ്പുചുമതല കുടുംബശ്രീയെ ഏൽപ്പിക്കാനാണ് ജില്ലാപഞ്ചായത്ത് ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *