KOYILANDY DIARY

The Perfect News Portal

വടകര സിവിൽ സപ്ലൈസ് കോർപറേഷൻ്റെ ഗോഡൗണിൽ തീപിടിത്തം

കോഴിക്കോട്: വടകര ലോകനാർകാവിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ് കോർപറേഷൻ്റെ ഗോഡൗണിൽ തീപിടിത്തം. ഗോഡൗണിൽ സൂക്ഷിച്ച ഭക്ഷ്യ സാധനങ്ങൾ കത്തിനശിച്ചു .

ബുധനാഴ്ച പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം. വടകര താലൂക്കിലെ നാല്പതോളം മാവേലി സ്റ്റോറുകളിലക്കു വിതരണം ചെയ്യുന്ന സ്റ്റേഷനറി ഇനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഗോഡൗണിന് അടുത്ത് തമാസിക്കുന്നവരാണ് തീപടരുന്നത് കണ്ടത്.

അസിസ്റ്റൻ്റ് സ്റ്റേഷന് ഓഫീസർ കെ മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ വടകര ഫയർ സ്റ്റേഷനിലെ രണ്ട് യൂണിറ്റും സ്റ്റേഷൻ ഓഫീസർ ബാസിതിൻ്റെ നേതൃത്വത്തിൽ നാദാപുരത്ത് നിന്നുള്ള ഒരൂ യൂണിറ്റും തീ അണക്കാന്‍ രംഗത്തെത്തി. രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *