KOYILANDY DIARY

The Perfect News Portal

ലോ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഉജ്വല വിജയം

കോഴിക്കോട് > ഗവ. ലോ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. കഴിഞ്ഞതവണ നഷ്ടമായ മൂന്ന് സീറ്റ് ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളും എസ്എഫ്ഐ പിടിച്ചെടുത്തു. യുഡിഎസ്എഫ്, എസ്ഐഒ സഖ്യം, എബിവിപി, എഐഎസ്എഫ് സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ടായിരുന്നു.  വിദ്യാര്‍ഥികള്‍ വെള്ളിമാട്കുന്നില്‍ ആഹ്ളാദപ്രകടനം നടത്തി.

വിജയികള്‍: എസ് സുദീപ് (ചെയര്‍മാന്‍), എം സ്നേഹ മോഹന്‍ (വൈസ് ചെയര്‍മാന്‍), പി നവനീത് (സെക്രട്ടറി), ടി വി അഞ്ജന (ജോ. സെക്രട്ടറി), അമ്പാടി കണ്ണന്‍ (ഫൈന്‍ആര്‍ട്സ്), പി ടി അശ്വന്ത് (യുയുസി), വാന്റമിന്‍ റോക്സ് ആന്റണി (ജനറല്‍ ക്യാപ്റ്റന്‍), ധന്യ (എഡിറ്റര്‍), വിഖ്നേഷ് (മൂട്ട് ക്ലബ്‌ സെക്രട്ടറി).

Leave a Reply

Your email address will not be published. Required fields are marked *