KOYILANDY DIARY

The Perfect News Portal

ലോറി വീട്ടിലേക്കു ഇടിച്ചു കയറി വീട്ടമ്മ മരിച്ചു

ആലപ്പുഴ:  ലോറി വീട്ടിലേക്കു ഇടിച്ചു കയറി ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ എസി റോഡില്‍ മങ്കൊമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30മണിയോടെയായിരുന്നു അപകടം. പരേതനായ പുഷ്‌കരന്‍ പിള്ളയുടെ (പുഷ്‌കര ചേട്ടന്‍) ഭാര്യ രാജമ്മ (76) യാണു മരിച്ചത്. അടുത്ത മുറിയില്‍ ഉണ്ടായിരുന്ന മരുമകള്‍ ബിന്ദുവും കൊച്ചുമക്കളായ അനശ്വര, ഐശ്വര്യ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

രാജമ്മ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് വിവരം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *