KOYILANDY DIARY

The Perfect News Portal

ലോക ജൈവ വൈവിധ്യദിനം ആചരിച്ചു

പേരാമ്പ്ര : ഒയിസ്ക ഇന്റർനാഷണൽ പേരാമ്പ്ര ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലോക ജൈവ വൈവിധ്യദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന്റെ മുറ്റത്ത് വച്ചുപിടിപ്പിക്കുന്നതിന് അലങ്കാര ചെടികൾ കൈമാറി. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ചെടികൾ ഏറ്റുവാങ്ങി. ഓയിസ്ക പേരാമ്പ്ര ചാപ്റ്റർ പ്രസിഡന്റ് എം. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.

സി.കെ. വിനോദ് , ബ്ലോക്ക് പഞ്ചായത്തംഗം സി.എം. ബാബു, വി.പി. ശശിധരൻ, ഗ്രാമ പഞ്ചായത്തംഗം രതി രാജീവ്, എ.കെ. മുരളീധരൻ, അബു കീരിക്കണ്ടി, അബ്ദുൾ അസീസ് , രാജീവൻ മല്ലിശ്ശേരി, മൂസ്സ നടുക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *