KOYILANDY DIARY

The Perfect News Portal

ലോക് ഡൗണിലും കൊയിലാണ്ടിയിൽ ഗുണ്ടാവിളയാട്ടം

കൊയിലാണ്ടി: ലോക് ഡൗണിലും കൊയിലാണ്ടിയിൽ സാമൂഹ്യ വിരുദ്ധർ വിലസുന്നു. കഴിഞ്ഞ ദിവസം ട്രെയിൻ ഇറങ്ങി പോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. റെയിൽവെ സ്റ്റേഷനിൽ നിന്നും ടൗൺ ഹാളിനു പിറകിലെ റോഡിലൂടെ പോവുമ്പോൾ മേൽപ്പാലത്തിനടുത്ത് വെച്ചാണ് ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തിയത്. പിന്നീട് ബൈക്കിൽനിന്നും ഇറങ്ങി ആക്രമിക്കാനുള്ള ശ്രമവും ഉണ്ടായി. തിരിച്ച് അടിക്കും എന്നായതോടെ ബൈക്കിലെത്തിയവർ തിരിച്ചു പോയി. വീണ്ടും നടന്ന് നീങ്ങുന്നതിനിടെ ഇവർ വീണ്ടും ബൈക്കിൽ തിരിച്ചെത്തി ആക്രമിക്കാൻ ശ്രമിച്ചു. യുവാവ് കൂട്ടുകാരെ വിളിക്കുന്നത് കേട്ട് ബൈക്കിലെത്തിയവർ പന്തിയല്ലെന്ന് കണ്ട് പോവുകയായിരുന്നു. നേരത്തെയും ഇവിടെ ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നു. പേലീസ് രാത്രി പെട്രോളിംഗ് നടത്തുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *