KOYILANDY DIARY

The Perfect News Portal

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നാളെ അര്‍ജന്റീനയും ബ്രസീലും കൊമ്പു കോര്‍ക്കും

ബെലോഹൊറിസോണ്ടെ : ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഫുട്ബോള്‍ ഇതിഹാസങ്ങളായ അര്‍ജന്റീനയും ബ്രസീലും കൊമ്പു
കോര്‍ക്കും.ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.15 നാണ് ഫുട്ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ഏഴാം റൗണ്ടിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.സമകാലിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ രണ്ടു താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ബാഴ്സലോണയില്‍ ഒരുമിച്ചു കളിക്കുന്ന ലയണല്‍ മെസിയും നെയ്മറും വാശിയോടെ പോരാടും.

ബ്രസീലിന് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി പിണഞ്ഞ അത്ലറ്റിക്കോ മിനെയ്റോ സ്റ്റേഡിയത്തിലാണ് പരമ്പരാഗത വൈരികള്‍ക്കെതിരായ പോരാട്ടം. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ജര്‍മനിക്കെതിരേ ഈ സ്റ്റേഡിയത്തില്‍ ബ്രസീല്‍ 1-7നു തോറ്റിരുന്നു. അതുകൊണ്ട് തന്നെ അര്‍ജന്റീനയ്ക്കെതിരെ ബ്രസീലിന് ജയം അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്.നെയ്മറാണ് ബ്രസീലിന്‍്റെ കരുത്ത്.കഴിഞ്ഞ ലോകകപ്പില്‍ കണ്ട മഞ്ഞപ്പടയില്‍നിന്ന് അടിമുടി മാറിയാണ് നെയ്മറുടെ പുതിയ വരവ്. പുതിയ പരിശീലകന്‍ ടിറ്റെയുടെ ശിക്ഷണം.സെന്റര്‍ ഫോര്‍വേഡില്‍ ഗബ്രിയേല്‍ ജീസസ് എന്ന കൗമാരക്കാരന്‍്റെ ഉദയം.കഴിഞ്ഞ നാലു കളിയില്‍ നാല് ഗോള്‍ നേടിക്കഴിഞ്ഞു ഈ 19കാരന്‍. ലിവര്‍പൂള്‍ താരം ഫിലിപ് കൗടീന്യോക്കും മുന്‍നിരയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *