മഹിളാ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കൺവെൻഷനും എംഎൽഎമാർക്കുള്ള സ്വീകരണവും
.
കൊയിലാണ്ടി: മഹിളാ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കൺവെൻഷനും എംഎൽഎമാർക്കുള്ള സ്വീകരണവും കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി. എം. നിയാസ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ജനകീയ പ്രശ്നങ്ങളിൽ ഫലപ്രദമായ ഇടപെടൽ നടത്തുന്നതിനും മഹിളാ കോൺഗ്രസ് നിർണായക പങ്കാണ് വഹിക്കുന്നതെന്ന് പി. എം. നിയാസ് പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് തങ്കമണി ചൈത്രം അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ അഡ്വ. കെ പ്രവീൺ കുമാറിനും എലത്തൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. വിദ്യാ ബാലകൃഷ്ണനും ചടങ്ങിൽ സ്വീകരണം നൽകി. രത്നവല്ലി ടീച്ചർ, ജമീല ഹിദായത്ത് (മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്) എന്നിവർ ഇരുവർക്കും മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വി. വി. സുധാകരൻ, ഡിസിസി ജനറൽ സെക്രട്ടറി ശ്രീജാ റാണി, കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവ് അരുൺ മണമൽ, കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് ലാലിഷാ പുതുക്കുടി, സുമതി കെ. എം, റീന കെ. വി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ്, നാണി പി. പി, റസിയ ഉസ്മാൻ, ദേവി ആറോതി, മീത്തൽ കാർത്തി, ഫരീദ ഷാജി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുരളി തോറോത്ത് ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്. കെ. പ്രേമകുമാരി സ്വാഗതവും രാജാമണി കലൈക്കാട്ട് നന്ദിയും പറഞ്ഞു.



