KOYILANDY DIARY

The Perfect News Portal

ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ എല്‍എന്‍ജി ബസ് ഇനി കേരളത്തിലെ നിരത്തുകളില്‍

തിരുവനന്തപുരം: ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ എല്‍എന്‍ജി (ദ്രവീകൃത പ്രകൃതിവാതകം)ബസ് ഇനി കേരളത്തിലെ നിരത്തുകളില്‍ ഓടിത്തുടങ്ങും.ടാറ്റയുടെ മാര്‍ക്കോപോളോ വിഭാഗത്തില്‍പ്പെട്ട ബസ് പെട്രോനെറ്റ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവയുടെ സഹായത്തോടെയാണു പുറത്തിറക്കുന്നത്. സംസ്ഥാന ഗതാഗത മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ ചേര്‍ന്നു ബസ് ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്തു.ഡീസല്‍, സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) എന്നിവയെ അപേക്ഷിച്ച്‌ മലിനീകരണവും ചെലവും കുറഞ്ഞവയുമാണ് എല്‍എന്‍ജി ബസുകള്‍.

ഏകദേശം ന ലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഇവ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍്റെ അന്തിമ അനുമതി കൂടി ലഭിച്ചാല്‍ അടുത്ത സാമ്ബത്തിക വര്‍ഷം സര്‍വീസ് തുടങ്ങാം. സിഎന്‍ജി ബസുകള്‍ക്കു സമാനമായ സാങ്കേതികവിദ്യയാണ് എല്‍എന്‍ജി ബസുകളിലും ഉപയോഗിക്കുന്നത്. തണുപ്പു നിലനിര്‍ത്താന്‍ എല്‍എന്‍ജി ടാങ്കുകള്‍ ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണു നിര്‍മിച്ചിരിക്കുന്നത്.സിഎന്‍ജി ബസുകളെ അപേക്ഷിച്ചു ശരാശരി അഞ്ചുലക്ഷത്തോളം വില കൂടുമെങ്കിലും എല്‍എന്‍ജിക്കു വില കുറവായതിനാല്‍ ലാഭകരമാകും.420 ലീറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്കില്‍ 190 കിലോ വരെ എല്‍എന്‍ജി നിറയ്ക്കാം.ഒരു തവണ ടാങ്ക് നിറച്ചാല്‍ 600 കിലോമീറ്റര്‍ വരെ സര്‍വീസ് നടത്താനാകുമെന്നതിനാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്കും ഉപയോഗിക്കാം. 130 എച്ച്‌പിയാണ് എന്‍ജിന്‍ കരുത്ത്. 12 മീറ്റര്‍ നീളമുള്ള ബസില്‍ 50 സീറ്റുകളുണ്ടാകും. കേരളത്തില്‍ എല്‍എന്‍ജി ശൃംഖല ഉടന്‍ നിലവില്‍ വരുമെന്നതിനാല്‍ സംസ്ഥാനവ്യാപകമായി സര്‍വീസ് ആരംഭിക്കുവാനും ഉദ്ദേശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *