KOYILANDY DIARY

The Perfect News Portal

ലൈനിലേക്ക് വൈദ്യുതി പ്രവഹിച്ച്‌ ഒന്‍പത് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി

പേരാമ്പ്ര: വടകര – അരീക്കോട് 220 കെ.വി. ടവര്‍ ലൈനില്‍ നിന്നു കീഴെയുള്ള എല്‍.റ്റി. ലൈനിലേക്ക് വൈദ്യുതി പ്രവഹിച്ച്‌ ഒന്‍പത് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത് പടിഞ്ഞാറക്കര ഭാഗത്തു വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണു സംഭവം.

ടവര്‍ ലൈനിനെ തൊട്ടുള്ള മരച്ചില്ലകളിലൂടെയാണു വൈദ്യുതി എല്‍.റ്റി.ലൈനിലെത്തിയത്. ഇതിന്റെ പോസ്റ്റ് മരങ്ങള്‍ക്കിടയിലാണ്. അമിത വൈദ്യുതിയെത്തിയ വീടുകളിലെല്ലാം കെട്ടിടത്തിനും വൈദ്യുതോപകരണങ്ങള്‍ക്കും നാശം സംഭവിച്ചു.

ഇല്ലത്ത് പൊയില്‍ മുഹമ്മദിന്റെ വീടിനു സാരമായ തകരാര്‍ സംഭവിച്ചു.നടുവിലക്കണ്ടി മുഹമ്മദ്, കിണറ്റിന്‍കര കുഞ്ഞബ്ദുള്ള, മോയരോത്ത് ഷാഫി, റസാഖ്, കാളാശേരി ഇല്ലത്ത് മോഹനന്‍ നമ്പൂതിരി, നാരായണന്‍, പുത്തലത്ത് രതീഷ്, ഗോപാലന്‍ തുടങ്ങിയവരുടെ വീട്ടുകളിലാണു നാശനഷ്ടമുണ്ടായത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *