KOYILANDY DIARY

The Perfect News Portal

മാറിയ മുഖവും പുതിയ മധുരവുമായി മിഠായിത്തെരുവ്

കോഴിക്കോട്: മാറിയ മുഖവും പുതിയ മധുരവുമായി മിഠായിത്തെരുവ് ഉദ്ഘാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. അടുത്ത മാസം രണ്ടാം വാരത്തില്‍ മുഖ്യമന്ത്രിയെയും തദ്ദേശ വകുപ്പ് മന്ത്രിയെയും പങ്കെടുപ്പിച്ച്‌ നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ ആലോചന. ഇതിനായി കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെയും എം.എല്‍.എമാരുടെയും വ്യാപാരികളുടെയും നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരണ യോഗം നടന്നു.

മിഠായിത്തെരുവിനെ കയ്പ്പിക്കാന്‍ വാഹന ഗതാഗതം

നവീകരണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടക്കാന്‍ പോകുന്ന മിഠായിത്തെരുവിന് വരുന്ന പ്രധാന മാറ്റം വാഹന ഗതാഗതത്തെ പൂര്‍ണമായും ഒഴിവാക്കി നിറുത്തുമെന്നതാണ്. എന്നാല്‍ വാഹനങ്ങളെ അനുവദിക്കണമെന്ന നിലപാടാണ് വ്യാപാരികള്‍ ഉന്നയിക്കുന്നത്.

Advertisements

ഷോപ്പിംഗിനായി ലോകം മുഴുവന്‍ പ്രചാരമുള്ള വാക്കിംഗ് സ്ട്രീറ്റ് എന്ന സങ്കല്‍പ്പമാണ് മിഠായിത്തെരുവില്‍ ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. വാഹന ഗതാഗതം ഒഴിവാക്കി ഇത്തരത്തിലൊരു ആശയം നടപ്പാക്കിയാല്‍ വ്യാപാരികള്‍ക്കും തെരുവുകച്ചവടക്കാര്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്കും ഒരു പോലെ ഉപകാരപ്രദമാകും.

എന്നാല്‍ വാഹന ഗതാഗതം അനുവദിക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ ഇതുസംബന്ധിച്ച്‌ വ്യാപാരികള്‍ പ്രതിഷേധം അറിയിച്ചു. ഉദ്ഘാടനത്തിനു ശേഷം 10 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിടാതെ പരീക്ഷണം നടത്താമെന്നും വ്യാപാരത്തില്‍ ഇടിവുണ്ടെങ്കില്‍ തീരുമാനം പുനപരിശോധിക്കാമെന്നുമുള്ള വാദത്തെയും വ്യാപാരികള്‍ തള്ളി കളഞ്ഞു. ഇപ്പോള്‍ തന്നെ വാഹന ഗതാഗതം അനുവദിക്കാത്തതിനാല്‍ കച്ചവടത്തില്‍ ഇടിവുണ്ടായെന്നാണ് വ്യാപാരികള്‍ വാദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *