KOYILANDY DIARY

The Perfect News Portal

ലീനാ മരിയ മൊഴി നല്‍കാനെത്തിയില്ല; നോട്ടീസ് നല്‍കി വിളിച്ചുവരുത്താനൊരുങ്ങി പൊലീസ്

കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിനായി ബ്യൂട്ടിപാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോളിനെ ചോദ്യംചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു. ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും ഹാജരായിട്ടില്ല.

അന്വേഷണം മുന്നോട്ടു പോകണമെങ്കില്‍ ലീന മരിയ പോളിന്റെ മൊഴി നിര്‍ണായകമാണ്. ഇവരുടെ സാമ്ബത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ മാത്രമേ ചുരുളഴിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്. ഇന്നലെ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ലീന എത്തിയിരുന്നില്ല. എന്നാല്‍ ഇന്നും ലീന സ്റ്റേഷനില്‍ എത്താത്ത സാഹചര്യത്തില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ ഒരുങ്ങുകയാണ് പൊലീസ്.

കൊച്ചി കേന്ദ്രീകരിച്ചുള്ള സാമ്ബത്തിക ഇടപാടുകളെ പറ്റിയും ഇവരുടെ സഹായികളുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിനു ശേഷം രണ്ടുദിവസം കഴിഞ്ഞിട്ടും ലീന മരിയ പോള്‍ ഹാജരാകാത്തത് പൊലീസില്‍ സംശയം ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ ആകാം വെടിവെപ്പിന് പിന്നിലെന്നാണ് പൊലീസ് ഇപ്പോഴും കരുതുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *