KOYILANDY DIARY

The Perfect News Portal

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

കൊയിലാണ്ടി> തീരദേശ ലഹരിവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഐസ്പ്ലാന്റ് റോഡിനു സമീപം നടന്ന പരിപാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.പി രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലന്‍ നന്തി, നഗരസഭ കൗണ്‍സിലര്‍ വി.പി ഇബ്രാഹിംകുട്ടി, കെ.ടി.വി റഹ്മത്ത്, പി.സി സതീഷ്ബാബു എന്നിവര്‍ സംസാരിച്ചു. ജയ്‌സിഭായ് സ്വാഗതവും ടി.പി ബഷീര്‍ നന്ദിയും പറഞ്ഞു.