KOYILANDY DIARY

The Perfect News Portal

ലഹരിവിരുദ്ധ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീവാഗ്ഭടാനന്ദ ഗുരുദേവര്‍ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ ‘വിമുക്തി’ ലഹരിവിരുദ്ധ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എം. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. സി. മദനമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. വായനശാലാ പ്രസിഡന്റ് സി.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. ശൈലേഷ്, വി.സി. മുഹമ്മദലി, കെ.എം. അമന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *