KOYILANDY DIARY

The Perfect News Portal

കാര്‍ഷിക ക്ലബ് ഉദ്ഘാടനം ചെയ്തു

വടകര: ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച ‘കതിര്‍’ കാര്‍ഷിക ക്ലബിന്റെ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. കവിത നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ ജി ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.

‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടേയും അമരപ്പന്തല്‍ മത്സരത്തിന്റേയും വിത്തു വിതരണോദ്ഘാടനം ഒഞ്ചിയം കൃഷി ഓഫീസര്‍ ആര്യലക്ഷ്മി, മുതിര്‍ന്ന കര്‍ഷകന്‍ താഴെകുന്നത്ത് കുമാരന് നല്‍കി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ജയരാജന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബേബി ഗിരിജ, കോയിറ്റോടി ഗംഗാധരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു. റിട്ട. ഫീല്‍ഡ് കൃഷി ഓഫീസര്‍ വത്സന്‍ ജൈവ പച്ചക്കറി കൃഷി രീതികള്‍ സംബന്ധിച്ച്‌ ക്ലാസെടുത്തു. ക്ലബ്ബ് കണ്‍വീനര്‍ പി പി അനില്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ ടി കെ സോമന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *