KOYILANDY DIARY

The Perfect News Portal

റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.എം.എസ് പ്രതീകാത്മക ശവമഞ്ച യാത്ര നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ  റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.എം.എസ്.ഓട്ടോറിക്ഷാ വിഭാഗം സംഘടിപ്പിച്ച വായ മൂടി കെട്ടി നടത്തിയ പ്രതീകാത്മക ശവമഞ്ച യാത്ര ശ്രദ്ധേയമായി.  പഴയ സ്റ്റൻറ്, ഐസ് പ്ലാന്റ് റോഡ്, പാലക്കുളം വരെയുള്ള റോഡ്, തുടങ്ങിയവ തകർന്നതിനാൽ ഓട്ടോ അടക്കമുള്ള വാഹനങ്ങൾക്ക് ഏറെ പ്രയാസമാണ്‌
സൃഷ്ടിക്കുന്നത്‌. കൂടാതെ ആർ.ടി.ഒ ഓഫീസിനു മുന്നിലെ ഹബ്ബ് എടുത്തു മാറ്റുക പെട്രോളിനെ ജി.എസ്.ടി.യിൽപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും  സമരത്തിൽ  ഉന്നയിച്ചു.

പ്രകടനം പോയ വഴിയിലെ കുഴികളിൽ പൂജാദികർമ്മങ്ങളും നടത്തി. എം. പ്രഭാകരൻ, എ.എസ്.വിഷ്ണുപ്രസാദ്, എ.കെ.ഷിൽത്ത്, കെ.ആർ.ഹരിഷ് ബാബു, കെ.എ.വിനേഷ്, നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *