KOYILANDY DIARY

The Perfect News Portal

മൂടാടിയില്‍ പോഷകാഹാര പാചക മത്സരം നടത്തി

കൊയിലാണ്ടി: പോഷകാഹാര വാരാചാരണത്തോടനുബന്ധിച്ച് മൂടാടിയില്‍ അമ്മമാര്‍ക്ക് പഞ്ചായത്ത്തല പോഷകാഹാര പാചകമത്സരം നടത്തി. പരിപാടി മൂടാടി പഞ്ചായത്ത് പ്രസിഡണ്ട്ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജീവാനന്ദന്‍ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ പ്രസിഡണ്ടും സി. ഡി. പി. ഒ. എസ്. പി. ഷാനിലയും ചേര്‍ന്ന് വിതരണം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അഗംഗങ്ങളായ സി. കെ. ശ്രീകുമാര്‍, ഹര്‍ഷലത, കെ.സി. സോമലത, പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ: ഫര്‍ഹാന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ.അജയകുമാര്‍, നൂറുന്നീസ എന്നിവര്‍ സംസാരിച്ചു. ഐ.സിഡി.എസ്. സുപ്പര്‍ വൈസര്‍ ജി.കെ. ഷിനി സ്വാഗതവും എന്‍. വിജയലക്ഷ്മി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *