KOYILANDY DIARY

The Perfect News Portal

റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി

റേഷൻ സമരം തുടങ്ങി

കൊയിലാണ്ടി: റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി. ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിന്റെ ഭാഗമായി കലക്ടറേറ്റിലെക്ക് മാർച്ച് നടത്തും.

വേതന പാക്കേജ് പരിഷ്കരിക്കുക, റേഷൻ വിതരണത്തിനുള്ള സാധന ങ്ങൾ 15നു മുൻപ് കടകളിലെത്തിക്കുക. റേഷൻ വ്യാപാരികളുടെ വേതനം 10 നകം നൽകുക. വ്യാപാരികൾക്ക് ആരോഗ്യ ഇൻഷൂറൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

എന്നാൽ ഒരു വിഭാഗം വ്യാപാരികൾ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം റേഷൻ കടകളും അടഞ്ഞ് കിടക്കുകയാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *