റിയാദിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു
റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ചീരോത്ത് തടായില്‍ ജൗഹര്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45 ഓടെ അല്‍ഖര്‍ജ് റോഡില്‍ വെച്ചുണ്ടായ അപകടത്തില്‍ തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. ബേക്കറി കമ്പനിയില്‍ സെയില്‍സ്മാനായ ജൗഹര്‍ ഓടിച്ച മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം. നാല് മാസം മുമ്പാണ് തൊഴില്‍ വിസയില്‍ യുവാവ് സൗദിയിലെത്തിയത്.
സി. ടി. അബ്ദുറഹ് മാന്‍-ആമിന ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ജംസീര് (തബൂക്ക്), ജന്നത്ത്. മൃതദേഹം റിയാദില്‍ ഖബറടക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് മഞ്ചേരി നേതൃത്വം നല്കുന്നു.