KOYILANDY DIARY

The Perfect News Portal

എക്‌സൈസ്‌ സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ വീണ്ടും വാഷ് കണ്ടെടുത്തു

കോഴിക്കോട്: എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻ്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ വീണ്ടും വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  പൂനൂർ പുഴയുടെ തീരത്ത് നടത്തിയ പരിശോധനയിൽ കുരുവട്ടൂർ പൊയിൽത്താഴം ഭാഗത്ത് നിന്നും 260 ലിറ്റർ വാഷാണ് കണ്ടെത്തി ൻശിപ്പിച്ചത്. ലോക്കൗട്ടിനെ തുടർന്ന് വിദേശ മദ്യം ലഭിക്കാത്തതിനാൽ ഈ പ്രദേശത്ത്‌ വ്യാജമദ്യ നിർമാണം സജീവമാണെന്ന പരാതിയിൽ ഇവിടെ എക്സൈസ് രഹസ്യനിരീക്ഷണം നടത്തി വരികയായിരുന്നു.
കേസിൽ പ്രതികളെക്കുറിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്നു. വ്യാജമദ്യ നിർമാണം തടയുന്നതിന് സ്പെഷൽ സ്ക്വാഡ് നിരന്തര പരിശോധന ജില്ലയിൽ നsത്തി വരുന്നതിന്റെ ഭാഗമായി ഇക്കാലയളവിൽ 15 കേസുകൾളിൽ നിന്നായി 3000ത്തോളം ലിറ്റർ വാഷ് കണ്ടെടുത്തിട്ടുണ്ട്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, സി.ഇ.ഒ. മാരായ ദിനോബ്, ബിനീഷ് കുമാർ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *