KOYILANDY DIARY

The Perfect News Portal

റബര്‍ എസേ്റ്റേറ്റ് കത്തി നശിച്ചു

താമരശ്ശേരി: റബര്‍ എസേ്റ്റേറ്റ് കത്തി നശിച്ചു. ദേശീയ പാതയില്‍ അന്പായത്തോടിനു സമീപത്തെ എസേ്റ്റേറ്റ്റ്റിനാണ് തീപിടിച്ചത്.  ഗ്രേസ് ഫീല്‍ഡ് എസ്റ്റേറ്റ്, വെഴുപ്പൂര്‍ എസേ്റ്ററ്റ്, കൊയിലാണ്ടി സ്വദേശിയുടെ എസ്റ്റേറ്റ് എന്നിവയാണ് ഭാഗികമായി കത്തി നശിച്ചത്. ഏതാണ്ട് ഒരേക്കറിൽ കൂടുതൽ നാശനഷ്ടമുണ്ടായതായാണ് വിവരം.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. മുക്കം, നരുക്കുനി എന്നിവിടങ്ങളില്‍ അഗ്നി ശമന സേനയുടെ ഫയര്‍ യൂനിറ്റുകള്‍ സ്ഥലത്തില്ലാത്തതിനാല്‍ ഏറെ നേരം വൈകി കോഴിക്കോട് വെള്ളിമാട് നിന്നുള്ള സംഘം എത്തിയാണ് തീ അണച്ചത്. ഇത് നാശനഷ്ടം വര്‍ധിക്കാന്‍ കാരണമായി.

 

Leave a Reply

Your email address will not be published. Required fields are marked *