KOYILANDY DIARY

The Perfect News Portal

രോഗികൾക്ക് കോവിഡ്: താലൂക്കാശുപത്രിയുടെ 3-ാം വാർഡ് അടച്ചു

കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ 3-ാം വാർഡ് അടച്ചു. രണ്ട് രോഗികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാർഡ് അടച്ചിടാൻ നഗരസഭയും ആരോഗ്യ വിഭാഗവും തീരുമാനിച്ചത്. ഡ്യൂട്ടിയിലുള്ള ജീവനക്കാരെ ഹോം ക്വോറൻ്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ വാർഡിലുള്ള രോഗികൾക്ക് പുറത്ത് പോകാനോ, പുതിയ രോഗികൾക്ക് വാർഡിലേക്ക് പ്രവേശിക്കാനോ സാധിക്കുകയില്ല. വാർഡിൽ അണുനശീകരണം വരുത്തിയിട്ടുണ്ട്.

ആശുപത്രിയിൽ ചികിത്സയിലുള്ള നടുവണ്ണൂർ, പള്ളിക്കര സ്വദേശികാളായ രണ്ട് പേർക്കാണ് ഇന്ന് നടത്തിയ ആൻ്റിജൻ ടെസ്റ്റിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ മറ്റ് രോഗികളെയും കൂട്ടിരിപ്പുകാരെയും അടിയന്തരമായി ആൻ്റിജൻ ടെസ്റ്റിന് വിധേയമാക്കി. വാർഡിലെ രോഗികൾക്ക് ആവശ്യമായ ഭക്ഷണം, മരുന്ന് മറ്റ് സൌകര്യങ്ങൾ എന്നിവ ആരോഗ്യ പ്രവർത്തകർ എത്തിച്ച് നൽകും.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യം വിലയിരുത്താൻ നാളെ (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് നഗരസഭ ആർ.ആർ.ടി. യോഗവും, സർവ്വകക്ഷി യോഗവും വിളിച്ചു ചേർത്തതായി നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *