KOYILANDY DIARY

The Perfect News Portal

രുചികരമായ വിഭവങ്ങള്‍ ഒരുക്കി വിദ്യാര്‍ത്ഥികള്‍

കുറ്റ്യാടി: പാചകത്തിലെ കണക്ക് കൂട്ടലുകളും തങ്ങള്‍ക്ക് തെറ്റില്ലെന്ന് തെളിയിക്കുന്നതായിരുന്നു കായക്കൊടി കെ.പി.ഇ.എസ്.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് -ടു കോമേഴ്സ് ഇ ഡി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിഭവങ്ങള്‍. മലയാളിയുടെ തനത് വിഭവമായ കപ്പയും മീന്‍ കറിയും മുതല്‍ അറേബ്യന്‍ രാജ്യങ്ങളിലെ സാന്‍ഡ്വിച്ച്‌ വരെ കുട്ടികളുടെ അടുക്കളയില്‍ നിന്നും ഭക്ഷണ സ്റ്റാളിലെ തീന്‍മേശയില്‍ നിരന്നു.

പല ഹാരങ്ങള്‍ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച്‌ സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ശേഖരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. പ്രിന്‍സിപ്പല്‍ കെ.കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഫസല്‍ നാദാപുരം, വി.വി സങ്കീര്‍,നുസൈബ, കെ.തുളസി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *