KOYILANDY DIARY

The Perfect News Portal

താമരശേരി ചുരം കൂടുതല്‍ ആകര്‍ഷകമാവുന്നു

കോഴിക്കോട്: താമരശേരി ചുരം കൂടുതല്‍ ആകര്‍ഷകമാവുന്നു. തണുപ്പത്ത് ഒരു ചൂടു കാപ്പി. ഇരുന്നു വിശ്രമിക്കാന്‍ കംഫര്‍ട്ട് സ്റ്റേഷന്‍. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കഫേ കം കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കുന്നത്. യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഗുണകരമാകുന്ന പദ്ധതിക്കായി 42 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അനിതകുമാരി, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി. കൃഷ്ണദാസ്, ദേശീയപാത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ് എന്നിവര്‍ ചുരം സന്ദര്‍ശിച്ചിരുന്നു.

എട്ടാംവളവിനടുത്ത് തകരപ്പാടിയില്‍ വനം ഉള്‍പ്പെടാത്തതും നാഷണല്‍ ഹൈവേയുടെ അധീനതയിലുള്ളതുമായ 12 സെന്റ് സ്ഥലത്ത് കഫേ കം കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാനാണ് തീരുമാനം. ഗതാഗതക്കുരുക്കില്‍പ്പെട്ട് മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങുന്ന യാത്രക്കാര്‍ക്കും ഇത് ആശ്വാസമാകും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *