KOYILANDY DIARY

The Perfect News Portal

രാസവള വിലവർധന പിൻവലിക്കുക: കർഷക സംഘം മാർച്ച് നടത്തി

കൊയിലാണ്ടി: കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദായ നികുതി ഓഫീസിനു മുമ്പിൽ മാർച്ച് നടത്തി. കേരളത്തിൽ ആവശ്യത്തിന് രാസവളം ലഭിക്കണമെന്നും, രാസവള വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു മാർച്ച്. കർഷക സംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ്, പി.കെ സത്യൻ മാസ്റ്റർ, കെ കൃഷ്ണൻകുട്ടി, ഇ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *