KOYILANDY DIARY

The Perfect News Portal

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത നദീറിനെ വിട്ടയച്ചു

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത നദീറിനെ വിട്ടയച്ചു. നദീറിനെതിരെ തെളിവുകളില്ലാത്തതിനാലാണ് വിട്ടയച്ചത്. ആറളത്തെ കോളനികളില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്ത സംഘത്തില്‍ നദീര്‍ ഉണ്ടെന്ന വിവരത്തെതുടര്‍ന്നാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദേശീയ ഗാനത്തെ അവഹേളിച്ചെന്നപേരില്‍ കസ്റ്റഡിയിലെടുത്ത നോവലിസ്റ്റ് കമല്‍ സി ചവറയെ സന്ദര്‍ശിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് നദീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംശയത്തിന്റെ പേരിലാണ് നദീറിനെ കസ്റ്റഡിയിലെടുത്തതെന്നും തെളിവില്ലാത്തതിനാലാണ് വിട്ടയച്ചെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. നദീറിനെ അറസ്റ്റ് ചെയ്തു എന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് ഡിജിപി പറഞ്ഞു. നോവലിസ്റ്റ് കമല്‍ സി ചവറയെ അറസ്റ്റ് ചെയ്തു എന്ന് പ്രചരണവും തെറ്റാണ്. കമലിനെതിരെ യുഎപിഎ ചുമത്തിയിട്ടില്ല. 124 (എ) നിലനില്‍ക്കില്ലെന്നും ഡിജിപി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *