KOYILANDY DIARY

The Perfect News Portal

രണ്ട് വ്യാജ മന്ത്രവാദികള്‍ അറസ്റ്റില്‍

ചെന്നൈ : മന്ത്രവാദം നടത്തി മാനസികാസ്വാസ്ഥ്യമുള്ളയാളുടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച്‌ 90000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പൂന്തമല്ലി ഭട്ടില്‍ സതീഷ് കുമാര്‍ (39), ചെന്നൈ അയ്യപ്പന്‍തങ്ങള്‍ സ്വദേശി രാജാ മൊയ്തീന്‍ (28) എന്നിവരാണു പൊലീസ് പിടിയിലായത്.ബാലരാമപുരത്തെ ശാലിഗോത്ര തെരുവു രാജാമണിയുടെ വീട്ടില്‍ താമസിക്കുന്ന തങ്കത്തിന്‍റെ മകനെ ചികിത്സിക്കുന്നതിനാണു മന്ത്രിവാദി ചമഞ്ഞ് പ്രതികള്‍ പണം തട്ടിയെടുത്തത്. മൂന്നു ദിവസം ഇവര്‍ മന്ത്രവാദം നടത്തിയതായും പറയുന്നു.വിവരം അറിഞ്ഞ സമീപവാസികളുടെ പരാതിയെ തുടര്‍ന്നാണു പൊലീസ് കേസെടുത്തത്.