KOYILANDY DIARY

The Perfect News Portal

സീക്ക വൈറസ് ; ആശങ്കയുണര്‍ത്തുന്നതായി ലോകാരോഗ്യ സംഘടന

ജനീവ: അമേരിക്കയില്‍ സീക്ക വൈറസ് പടര്‍ന്നുപിടിക്കുന്നത് ആശങ്കയുണര്‍ത്തുന്നതായി ലോകാരോഗ്യ സംഘടന . 40 ലക്ഷത്തിലേറെ കേസുകളാണ് ഇതുവരെ സീക്ക രോഗവുമായി ബന്ധപ്പെട്ടു കണ്ടെത്തിയത്. ജനിതക ശിശുക്കളിലാണ് സീക്ക വൈറസ് രോഗം സാധാരണയായി കണ്ടുവരുന്നത്. ചെറിയ തലയോടെ കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ലോകവ്യാപകമായി പൊതുജനാരോഗ്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം. അമേരിക്കയ്ക്ക് പുറമേ 23 രാജ്യങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സീക്ക രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.1947ല്‍ ഉഗാണ്ടയിലെ സീക്ക വനത്തിലുളള ഒരു കുരങ്ങിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.