KOYILANDY DIARY

The Perfect News Portal

രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് ജയം

കട്ടക്ക് : ത്രിപുരയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ അവസാന ദിവസം കേരളത്തിന് ഏഴ് വിക്കറ്റിന്റെ ജയം. 143 റണ്‍സ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം ഇന്ന് ജയിക്കാന്‍ വേണ്ടിയിരുന്ന 66 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി. ഈ ജയത്തോടെ കേരളത്തിന് ആറു പോയിന്റായി.

125 പന്തില്‍ 15 ബൗണ്ടറികളോടെ 99 റണ്‍സെടുത്ത് പുറത്തായ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന് വിജയമൊരുക്കിയത്.ഭവന്‍ തക്കൂര്‍ 47 റണ്‍സെടുത്ത് പുറത്തായി. ഇവരിരുവരേയും കൂടാതെ ജലജ് സക്സേന (15)​യുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

ആദ്യ ഇന്നിംഗ്സില്‍ 213 റണ്‍സ് നേടിയ ത്രിപുരയ്ക്കെതിരെ കേരളം 193 ന് പുറത്തായിരുന്നു. തുടര്‍ന്ന് ത്രിപുരയെ രണ്ടാം ഇന്നിംഗ്സില്‍ 162ന് ആള്‍ ഔട്ടാക്കി. വിക്കറ്റ് നഷ്ടം കൂടാതെ 117 റണ്‍സെന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *