KOYILANDY DIARY

The Perfect News Portal

ജില്ലയിലെ മികച്ച ഓട്ടോഡ്രൈവര്‍ക്കുള്ള അവാര്‍ഡ് എന്‍. പ്രഭാകരന്

കോഴിക്കോട് :  മാന്‍ഹോളില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കവെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ സ്മരണക്കായി എച്ച്എംഎസ് തൊഴിലാളികളുടെ സാംസ്കാരിക കൂട്ടായ്മയായ സംസ്കൃതി ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച ഓട്ടോഡ്രൈവര്‍ക്കുള്ള അവാര്‍ഡിന് കക്കോടി മോരിക്കരയിലെ എന്‍. പ്രഭാകരന്‍ അര്‍ഹനായി. നഗരത്തില്‍ 41 വര്‍ഷമായി ഓട്ടോഡ്രൈവറായി ജോലിചെയ്യുന്ന പ്രഭാകരന്‍ മജീഷ്യന്‍കൂടിയാണ്. പി കിഷന്‍ചന്ദ്, അഡ്വ. എം തോമസ് മാത്യു, ജിജോ ജോര്‍ജ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്. മൂന്നിന് സ്പോര്‍ട്സ്  കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *