KOYILANDY DIARY

The Perfect News Portal

യോഗ മാനവരാശിക്ക് ഭാരതം നൽകിയ വിലപ്പെട്ട സംഭാവന: കെ.പി ശ്രീശൻ .

കോഴിക്കോട് : മാനവരാശിക്ക് ഭാരതം നൽകിയ വിലപ്പെട്ട സംഭാവനയാണ് യോഗയെന്നു ബി. ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ പറഞ്ഞു. ബി.ജെ.പി. ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. രോഗത്തെ പ്രതിരോധിച്ച് പൂർണ്ണ ആരോഗ്യം നിലനിർത്താനും വ്യക്തിത്വ വികസനം ഉറപ്പു വരുത്തുവാനും യോഗയിലൂടെ സാധിക്കും. ഒരു കാലത്ത് സംസ്കാരം എന്തെന്നു പഠിക്കാൻ തങ്ങളുടെ കാൽക്കീഴിൽ ഇരിക്കണമെന്ന് ഉപദേശിച്ച പാശ്ചാത്യർ പോലും ഇന്ന് പുതിയ തലമുറക്ക് ദിശാബോധം നൽകാൻ യോഗ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യ ഉണ്ണി രാമൻ മാസ്റ്ററുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *