അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗാചാര്യനെ ആദരിച്ചു
കൊയിലാണ്ടി: അന്താരാഷ്ട്ര യോഗദിനത്തിൽ യോഗാചാര്യനെ ആദരിച്ചു. ഇരുപത്തി അഞ്ച് വർഷമായി യോഗാ പ്രചാരകനായി സേവനമനുഷ്ടിക്കുന്ന ഡോ. പി. അശോക്ജിയെയാണ് യുവമോർച്ച ആദരിച്ചത്. യുവമോർച്ച ജില്ലാ സെക്രട്ടറി അതുൽ പെരുവട്ടൂർ, ജില്ലാ സമിതി അംഗം അഭിലാഷ് വിയ്യൂർ, യുവമോർച്ച മണ്ഡലം സെക്രട്ടറി വികാസ് കാവിൽ, കൊയിലാണ്ടി നോർത്ത് പ്രസിഡണ്ട് അഭിനന്ദ് രാജ് എന്നിവർ സന്നിഹിതരായിരുന്നു.