യൂണിവേഴ്സിറ്റി കോളജ് അക്രമം; ഗവര്‍ണര്‍ വൈസ് ചാന്‍സലറെ രാജ്ഭവനിലേക്ക് വിളിപ്പിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് അക്രമത്തിലും പിഎസ്സി പരീക്ഷാക്രമക്കേടിലും നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ പി.സദാശിവം. കോളജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചു.
ഇതുവരെയുള്ള സംഭവ വികാസങ്ങളുടെ റിപ്പോര്‍ട്ടുമായി ഇന്ന് നാലിന് രാജ്ഭവനിലെത്താനാണ് സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിനു പുറമേ, പിഎസ്സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച കാര്യങ്ങളില്‍ വിശദീകരണമാവശ്യപ്പെട്ട് പിഎസ്സി ചെയര്‍മാനെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പിഎസ്സി ചെയര്മാന് സ്ഥലത്തില്ലാത്തതിനാല്‍ കൂടിക്കാഴ്ച തിങ്കളാഴ്ചയാകും നടക്കുക.