KOYILANDY DIARY

The Perfect News Portal

യൂത്ത് വിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ്  ഓഫീസ് ധർണ നടത്തി

കൊയിലാണ്ടി: കോവിഡ് കാലത്ത് ജനങ്ങളെ ദുരിതത്തിലാക്കി അനുദിനം ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ സംസ്ഥാന യൂത്ത് വിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കൊയിലാണ്ടി ഹെഡ് പോസ്റ്റ്  ഓഫീസ് പരിസരത്ത്  നടത്തിയ ധർണ്ണ  വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.  യൂത്ത് വിങ്  യൂണിറ്റ് പ്രസിഡണ്ട് ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ജലീൽ മൂസ, റിയാസ് അബൂബക്കർ, ലീല കോമത്ത് കര, ഷാജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *