KOYILANDY DIARY

The Perfect News Portal

യൂത്ത് കോൺഗ്രസ്‌ മുത്താമ്പി മേഖല കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തി

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്‌ മുത്താമ്പി മേഖല കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തി. മുത്താമ്പി റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെയാണ് യൂത്ത് കോൺഗ്രസ്‌ മുത്താമ്പി മേഖല കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തിയത്. ഉപവാസ സമരം മുൻ ഡിസിസി പ്രസിഡണ്ട് യൂ രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 25 ലക്ഷം അനുവദിച്ചിട്ട് 25 മാസമായിട്ടും ജനങ്ങളെ വിഡ്ഢികളക്കുന്ന  അധികാരികളുടെ നടപടി പ്രതിഷേധാർഹമെന്നും, വാക്ദാനങ്ങൾ പ്രകടന പത്രികയിൽ മാത്രം ഒതുങ്ങി തിരഞ്ഞെടുപ്പ് കാലം ജങ്ങളെ വിഡ്ഢികളാക്കുന്ന സമീപനം ഇനിയെങ്കിലും അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം  ശക്തമായ സമരപരിപാടിക്ക് യൂത്ത് കോൺഗ്രസ്‌ നേതൃത്വം നൽകുമെന്ന് രാജീവൻ മാസ്റ്റർ പറഞ്ഞു.

മുഹമ്മദ്‌ നിഹാൽ അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന സമാപനം കെ. എസ്. യൂ ജില്ല വൈസ് പ്രസിഡണ്ട് ജെറിൽ ബോസ് നാരങ്ങ നീര് നൽകി ഉദ്ഘാടനം ചെയ്തു., അജയ് ബോസ്സ്, റാഷിദ്‌ മുത്താമ്പി, അഭിനവ് എം കെ, സജിത്ത് കാവുംവട്ടം, ബിപിൻ കിടാവ്, ഗോകുൽ ദാസ്, ആദിൽ എം. എം, ഫാമിസ് എം. കെ പ്രിത്വിരാജ് പുതിയോട്ടിൽ, നജീബ് ഒറവങ്കര, അക്ഷയ് പുതിയോട്ടിൽ, മുബഷീർ എം. കെ, റിഷാദ് കുന്നനാരി, നന്ദകിഷോർ. എസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *