KOYILANDY DIARY

The Perfect News Portal

കെ. എസ്. ആര്‍. ടി. സി. ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച്‌ അച്‌ഛനും മകനും മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ കെ. എസ്. ആ.ര്‍ ടി. സി. ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച്‌ അച്‌ഛനും മകനും മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ രാജേഷ് (36) മകന്‍ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. ഇന്‍ഫോസിസിന് സമീപം ടി.എസ്.സി ആശുപത്രിക്ക് മുന്നില്‍ ഉച്ചയ്‌ക്ക് 12.30ഓടു കൂടിയാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറാണ് ബസിന് പിന്നിലേക്ക് ഇടിച്ച്‌ കയറിയത്. ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്‌ഛനും മകനും ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

തൃശൂര്‍ സ്വദേശിയായ രാജേഷും കുടുംബവും ബാലരാമപുരം മുടവൂര്‍ പാറയിലാണിപ്പോള്‍ താമസം. അലുമിനിയം ഫാബ്രിക്കേഷന്‍ കമ്ബനിയിലെ സെയില്‍സ് എക്‌സിക്യൂട്ടിവാണ് രാജേഷ്. കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴക്കൂട്ടം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് മൂന്നുപേരെയും ആശുപത്രിയിലേക്ക് മാറ്റിയത്. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *