KOYILANDY DIARY

The Perfect News Portal

യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ചോദ്യ പേപ്പർ വിതരണം ചെയ്തു

കൊയിലാണ്ടി: പി. എസ്. സി ഉദ്യോഗാർഥികളുടെ സമരത്തിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചു യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ചോദ്യ പേപ്പർ വിതരണം ചെയ്തു. എൽ.ഡി.എഫ് ഗവൺമെൻ്റ് നടത്തിയ ബന്ധു നിയമനങ്ങളെയും, പി.എസ്.സി അട്ടിമറിയെയും, തട്ടിപ്പിനെയും സംബന്ധിക്കുന്ന ചോദ്യങ്ങളടങ്ങുന്ന ചോദ്യപേപ്പറാണ് പ്രതീകാത്മകമായി വിതരണം ചെയ്തത്.

പരിപാടി യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ.ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട്‌ അമൽ കൃഷ്ണ (ദ്വാരക) അധ്യക്ഷത വഹിച്ചു. അജയ് ബോസ്സ്, മനോജ്‌ പയറ്റുവളപ്പിൽ, സായിഷ് എം കെ, റാഷിദ്‌ മുത്താമ്പി, നിതിൻ നടേരി, സജിത്ത് കാവുംവട്ടം, ആതിര.കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *