KOYILANDY DIARY

The Perfect News Portal

യുവ സംവിയകന്‍ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയതായി പരാതി

തൃശ്ശൂര്‍> യുവ സംവിയകന്‍ നിഷാദ് ഹസനെ ആക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. ബുധനാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറില്‍ പോകുമ്പോ ഴായിരുന്നു ഒരു സംഘം തട്ടിക്കൊണ്ടു പോയതെന്ന്‌ ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.

ആക്രമണത്തിനിടെ നിഷാദ് ഹസന്‍റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങി. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. രണ്ടുമണിക്കൂര്‍ കൊണ്ട്‌ ചിത്രീകരണം പൂര്‍ത്തിയാക്കി ഗിന്നസ്‌ ബുക്കില്‍ ഇടം നേടിയ ചിത്രമാണിത്‌.

Leave a Reply

Your email address will not be published. Required fields are marked *