യുഎസ് ഓപ്പണില്‍ സ്പെയിനിന്റെ റാഫേല്‍ നദാലിന് ജയം
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ സ്പെയിനിന്റെ റാഫേല്‍ നദാലിന് ജയം തുടങ്ങി. ആദ്യ റൗണ്ടില്‍ സെര്‍ബിയയുടെ ദുസാന്‍ ലജോവികിനെയാണ് നദാല്‍ തോല്‍പ്പിച്ചത്. സ്കോര്‍: 7-6, 6-2, 6-2. എടിപി റാങ്കിംഗില്‍ കഴിഞ്ഞയാഴ്ചയാണ് നദാല്‍ മുന്നിലെത്തിയത്. ജപ്പാന്റെ തരോ ഡാനിയലും അമേരിക്കയുടെ ടോമി പോളും തമ്മിലുള്ള മത്സരത്തിലെ വിജയിയാണ് രണ്ടാം റൗണ്ടില്‍ നദാലിന്റെ എതിരാളി.