KOYILANDY DIARY.COM

The Perfect News Portal

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടേയും റിമാന്‍റ്‌ 30വരെ നീട്ടി

കോഴിക്കോട്‌: പന്തീരാങ്കാവില്‍ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനെയും താഹയെയും വീണ്ടും റിമാന്‍ഡ് ചെയ്തു. ഈ മാസം 30വരെയാണ് റിമാന്‍ഡ് ചെയ്തത്. പ്രോസിക്യൂഷന്‍ പൊലീസ് കസ്റ്റഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് റിമാന്‍ഡ്.

യുഎപിഎ കേസിലെ മൂന്നാമന് വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊര്‍ജ്ജിതമാക്കി. അലന്‍റെയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശി ആണെന്നാണ് പൊലീസ് വ്യക്തമാക്കി. അറസ്‌റ്റിനിടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.

ഓടി രക്ഷപ്പെടുന്നതിനിടെ അയാളുടെ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍ നിന്നും മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും ലഭിച്ചിട്ടുണ്ടെന്നും പറയുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!