KOYILANDY DIARY

The Perfect News Portal

യാഹൂവിനെ അമേരിക്കന്‍ ടെലികോം ഭീമന്‍ വെരിസോണ്‍ കമ്യൂണിക്കേഷന്‍സ് സ്വന്തമാക്കുന്നു

ന്യൂയോര്‍ക്ക് > ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂവിനെ അമേരിക്കന്‍ ടെലികോം ഭീമന്‍ വെരിസോണ്‍ കമ്യൂണിക്കേഷന്‍സ് സ്വന്തമാക്കുന്നു. 483 കോടി ഡോളറിനാണ് (ഏകദേശം 32,500 കോടി രൂപ) വില്‍പ്പന.

അടുത്തവര്‍ഷം ആദ്യത്തില്‍ വില്‍പ്പന നടപടി പൂര്‍ത്തിയാകും. ചൈനീസ് ഓണ്‍ലൈന്‍ ഭീമന്‍ അലിബാബയിലുള്ള യാഹൂവിന്റെ ഓഹരി, ഈ ഉടമ്പടിയുടെ ഭാഗമല്ല. യാഹൂ സെര്‍ച്ച് എന്‍ജിനും മറ്റ് സൈറ്റുകളും പ്രതിമാസം നൂറുകോടിയിലേറെപേര്‍ ഉപയോഗിക്കുന്നുണ്ട്.