KOYILANDY DIARY

The Perfect News Portal

യാത്ര ക്ലേശം പരിഹരക്കണമെന്ന് പള്ളിക്കര ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി

കൊയിലാണ്ടി. പള്ളിക്കരയിലെക്കുള്ള കെ എസ് ആര്‍ ടി സി പുനസ്ഥാപിക്കണമെന്ന് പള്ളിക്കര ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.   പത്തോളം ബസ്സുകള്‍ സർവീസ് നടത്തിയിരുന്ന പള്ളിക്കര റൂട്ടിൽ നിലവില്‍ രണ്ട് ബസ്സ്‌ മാത്രമാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്.   ഇത് കാരണം യാതക്കാര്‍ വലിയ ദുരിതം അനുഭവിക്കുകയാണ്,  ദൂരയാത്ര ചെയ്യാന്‍ വല്ലപ്പോഴും വരുന്ന ഓട്ടോയ്ക്ക് അമിത ചാര്‍ജ് കൊടുത്ത് തിക്കോടിയിലോ പയ്യോളിയിലോ പോകേണ്ട അവസ്ഥയാണുള്ളത്.

റോഡ് പണിയുടെ പേര് പറഞ്ഞു നിര്‍ത്തലാക്കിയ കെ എസ് ആര്‍ ടിസി ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല.  അടിയന്തര പരിഹാരം ഉടൻ ഉണ്ടാകണമെന്നും  പള്ളിക്കര ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആവിശ്യപ്പെട്ടു,  കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ഉപാദ്ധ്യക്ഷന്‍ ഒ കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു.  ടിപി കുഞ്ഞിമൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു, ആര്‍ കെ കുഞ്ഞമ്മദ്, ഷെമീല്‍ മസ്കന്‍, എം ശാക്കിര്‍, പികെ മുനീര്‍ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *