KOYILANDY DIARY

The Perfect News Portal

സാമ്പാറിന് ആയിരം രൂപ !

കൊയിലാണ്ടി: വിലക്കയറ്റംകൊണ്ട് നാട് പൊറുതി മുട്ടി. സാധാരണക്കാരന് സാമ്പാർ ഇനി ഓർമ്മ മുരിങ്ങക്കായ: 200, തക്കാളി: 120, വെണ്ട 100, കാരറ്റ്-80, ഉരുളകിളങ്ങ് 60, പച്ചക്കായ 45, വലിയ ഉള്ളി 40 അത് വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോകുന്ന വണ്ടിക്കടിക്കുന്ന പെട്രോള് 100, ബാക്കി ചേരുവകളും ഗ്യാസും, കരണ്ടും എല്ലാം കൂടി കൂട്ടിക്കിഴിക്കുമ്പോൾ പത്തുപേര്‍ക്ക് ഒരു ദിവസത്തേക്ക് വേണ്ട സാമ്പാറിന് ഏറ്റവും കുറവ് 1000 രൂപയെങ്കിലുമാവും. ഇങ്ങനെ പോയാൽ ഇനി സധാരണക്കാരന് സാമ്പാർ കിട്ടാക്കനിയായി മാറും അത്രയേറെയാണ് വിലക്കയറ്റം.

കഴിഞ്ഞ ഒരു മാസത്തോളമായി സംസ്ഥാനത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൻ്റെ ഭാഗമായി സർവ്വ സാധനങ്ങളുടെയും വിലക്കയറ്റം സാധാരണക്കരാനു താങ്ങാവുന്നതിലധികമാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനെയാണ് ഇത് ഏറെ ബാധിക്കുന്നത്. അതിനിടയിൽ തമിഴ് നാട്ടിലും സംസ്ഥാനത്ത് തെക്കൻ ജില്ലകളിലടക്കം ന്യുനമർദ്ദത്തിൻ്റെ ഭാഗമായുണ്ടായിട്ടുള്ള ശക്തമായ മഴയിലും കാറ്റിലും കാർഷിക മേഘലയ്ക്കുണ്ടായ തകർച്ച വിലക്കയറ്റം വാനോള മെത്തിയിരിക്കുകയാണ്. ഇത് സംസ്ഥാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ഹോട്ടലുകളിലും മറ്റ് ഭക്ഷ്യ കേന്ദ്രങ്ങളിലും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. സാമ്പാർ ഉൾപ്പെടെ ചോറിന് സാധാരണയായി കിട്ടുന്ന പച്ചക്കറികൾ കിട്ടാക്കനിയായിരിക്കുകയാണ്. പച്ചക്കറിക്ക് മത്സ്യത്തേക്കാൾ വിലക്കയറ്റം ഉണ്ടായതോടെ വെജിറ്റേറിയൻ ഉപഭോക്താക്കൾക്ക് ഹോട്ടൽ ഭക്ഷണം കിട്ടാത്ത സ്ഥിതിയുമുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *