KOYILANDY DIARY

The Perfect News Portal

മൗണ്ടെയ്ൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

താമരശ്ശേരി: ജില്ലാ സൈക്ലിങ് അസോസിയേഷനും യുണൈറ്റഡ് അടിവാരം കലാ-കായിക സ്നേഹികളുടെ കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ മൗണ്ടെയ്ൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് അടിവാരത്ത് തുടക്കമായി. താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ അഗസ്റ്റിൻ ചാമ്പ്യൻഷിപ്പ് ഫ്ളാഗ്ഓഫ് ചെയ്തു.

യുണൈറ്റഡ് അടിവാരം പ്രസിഡന്റ് നാസർ കണലാട് അധ്യക്ഷനായി. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹ്മാൻ, സിന്ധുജോയ്, ഐബി റജി, പി. ഷഫീഖ്, റിയാസ് അടിവാരം, ടി.കെ. സുഹൈൽ, ബിജു വാച്ചാലിൽ, ഗഫൂർ ഒതയോത്ത്, അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *