KOYILANDY DIARY

The Perfect News Portal

മോഷണം നടന്ന കടകളിൽ വ്യാപാരി നേതാക്കൾ സന്ദർശിച്ചു

കൊയിലാണ്ടി: ടൗണിൽ മോഷണം നടന്ന അഞ്ചോളം കടകളിൽ മർച്ചൻ്റ്സ് അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു. ബസ്റ്റാന്റ് മുൻവശo വി. വി. സ്റ്റോർസ്. ബി. എസ്. എം. ബിൽഡിങ്, ഫെയർ & ലൗലി. സുറുമി. കോസ്‌മി ബ്യുട്ടി പാർലർ, ഷൈൻ സ്റ്റുഡിയോ എന്നീ സ്ഥാപനത്തിലാണ് മോഷണശ്രമം നടന്നത്. പോലീസ് രാത്രി കല പെട്രോളിംഗ് ശക്തമാകണമെന്ന് കൊയിലാണ്ടി മാർച്ചന്റസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പല കടകളിൽ നിന്നം പണവും സാധനങ്ങളും മോഷണം പോയിട്ടുണ്ട്.

കൊയിലാണ്ടിയിൽ രാത്രി കാലങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് മർച്ചൻ്റ്സ് അസോസിയേഷൻ എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാകുന്ന മോഷണങ്ങളിൽ പ്രതകളെ കണ്ടെത്താൻ സാധിക്കാത്തിൽ യോഗം പ്രതിഷേധിച്ചു. നേതാക്കളായ കെ. കെ നിയാസ്, കെ കെ  ഗോപാലകൃഷ്ണൻ, സി.കെ. സുനിൽ പ്രകാശ് സ്റ്റോർ, പി നൗഷാദ്. നാസർ കിഡ്സ്‌ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *